പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജിനോട് ചേർന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ഡ്രൈവർ പന്തീരാങ്കാവ് സ്വദേശി ഷറഫുദ്ദീൻ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

പന്തീരാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ നിന്നും പെട്ടെന്ന് പുക ഉയരുന്നത് കണ്ട് ഷറഫുദ്ദീൻ വാഹനം നിർത്തി പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. ഇതോടെ നിമിഷനേരം കൊണ്ട് കാറിൽ തീ ആളിപ്പടരുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല.

തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്ന് രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. പുക ഉയർന്ന ഉടൻ തന്നെ ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *