5 ​ദിവസമായി യാതൊരു വിവരവുമില്ല, യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം; അന്വേഷണമാരംഭിച്ച് പൊലീസ്

മലപ്പുറം: യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. ‘യാത്ര ടുഡേ’ എന്ന പേരിൽ യൂട്യൂബ് ചാനലിലൂടെ നിരന്തരം യാത്രകളുടെ വീഡിയോകൾ പങ്കുവയ്ക്കുന്നയാളാണ് ദിൽഷാദ്. വിവിധ രാജ്യങ്ങളിൽ യാത്ര നടത്തുന്ന ദിൽഷാദ് കഴിഞ്ഞ ജൂൺ ആറാം തീയതിയാണ് ഒരു യാത്രയുടെ ഭാഗമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. ആറുദിവസം മുൻപാണ് അവസാനമായി യൂട്യൂബ് ചാനലിൽ വീഡിയോ പങ്കുവെച്ചത്. നാലുദിവസമായി യാതൊരു വിവരവുമില്ല. കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യൂട്യൂബിൽ 9 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ദിൽഷാദിന്റെ ചാനലിനുളളത്.

Leave a Reply

Your email address will not be published. Required fields are marked *