മലപ്പുറം: കുറ്റിപ്പുറത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം. ദേശീയപാതയിലാണ് അപകടമുണ്ടായത്. ഒരാൾ മരിച്ചതായാണ് വിവരം. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ബസും കാറും പൂർണമായും തകർന്നിട്ടുണ്ട്. നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് ബസ് മറിയുകയായിരുന്നു എന്നാണ് വിവരം.
കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള ആറുവരി പാതയിലാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
നിലവിൽ പൊലീസും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കോഴിക്കോട്-തൃശൂർ റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം.
