‘നിങ്ങൾ ധീരർ, നിങ്ങളെയോർത്ത് അഭിമാനിക്കുന്നു’: കേന്ദ്രമന്ത്രിയുടെ രാജിയിൽ വിദ്യാർത്ഥികളെ പ്രശംസിച്ച് രാഹുൽ ഗാന്ധി

ഐതിഹാസിക സമരവിജയത്തിന് വിദ്യാർഥികളെ പ്രശംസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തിനായി തെരുവിൽ പൊരുതിയ വിദ്യാർഥികളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അവർ ധീരരാണെന്നും എക്‌സിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. സിജെപി എന്ന് പരാമർശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ്.

വിദ്യാഭ്യാസ രംഗത്തെ പുനർനിർമിക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയ്ക്കായി, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി, ഭരണഘടനയ്ക്കായി പൊരുതിയ ഓരോ വിദ്യാർഥിയേയും അഭിനന്ദിക്കുന്നു. സമൂഹത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്കും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ഭരണകൂടം അടിച്ചമർത്തുന്ന ഓരോ മനുഷ്യർക്കും ഇത് ഊർജം പകരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *