തിരുവള്ളൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ; തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡ്രൈവർ മരിച്ചു

വടകര: തിരുവള്ളൂരിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു. തിരുവള്ളൂർ പുതുശ്ശേരി താഴ കുനിയിൽ സചീന്ദ്രൻ (61) ആണ് മരണപ്പെട്ടത്. ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) തിരുവള്ളൂർ സെക്ഷൻ ട്രഷററാണ്.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. തിരുവള്ളൂരിൽ നിന്നും കണ്ണമ്പത്ത്കര ഭാഗത്തേക്ക് ഓട്ടവുമായി പോകുന്നതിനിടെ തുമ്പോളി മുക്കിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ സചീന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം

പരേതനായ പുതുശ്ശേരി താഴകുനി ചാത്തുവിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: പ്രേമ. മക്കൾ: വിപിൻ, വൈശാഖ്, കാവ്യ. മരുമക്കൾ: നിധിൻ (വെള്ളൂക്കര), അനുശ്രീ, ഐശ്വര്യ. സഹോദരി: പ്രേമ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *