പത്മശ്രീ ജേതാവ് മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു2020 ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്

കോട്ടയം: പത്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. 2020 ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. പരമ്പരാഗത പാവകളി കലാരൂപത്തിന് നൽകിയ സംഭാവനകൾ മാനിച്ചായിരുന്നു പുരസ്‌കാരം.

കോട്ടയം ജില്ലയിലെ മോനിപ്പള്ളി സ്വദേശിനിയാണ് മൂഴിക്കൽ പങ്കജാക്ഷി. കേരള ടൂറിസത്തിന്റെ ഔദ്യാഗിക വെബ്‌സൈറ്റിൽ പങ്കജാക്ഷി അമ്മയെ പറ്റി പരാമർശമുണ്ട്. ഫോക്ക് ലോർ അക്കാദമിയുടെ അവാർഡും ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഫ്രാൻസ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ നോക്കുവിദ്യ അവതരിപ്പിച്ചിട്ടുണ്ട് പങ്കജാക്ഷി. പതിനൊന്നാം വയസ്സുമുതൽ പങ്കജാക്ഷി പാവകളി അഭ്യസിച്ചിരുന്നു. അച്ഛനും അമ്മയും പാവകളി കലാകാരന്മാരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *