മദ്യലഹരിയിൽ തർക്കം, ഒടുവിൽ കൊലപാതകം ; കൊടുവള്ളിയിൽ അനുജനെ കൊലപ്പെടുത്തിയ ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ജ്യേഷ്ഠൻ അനുജനെ കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠൻ പ്രമോദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

മദ്യലഹരിയിലാണ് പ്രമോദ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളിയിലെ വീട്ടിൽ പ്രസാദും പ്രമോദും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ നേരത്തേ തന്നെ സ്വത്ത് തർക്കമുണ്ടായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പ്രമോദിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കസ്റ്റഡിയിൽ എടുക്കുന്ന സമയം ഇയാൾ മദ്യലഹരിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പ്രസാദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *