സിനിമക്കാർക്കും ഡോക്ടർമാർക്കും ലഹരി എത്തിക്കുന്ന സംഘം പിടിയിൽ; വാടകവീട് കേന്ദ്രീകരിച്ച് വൻ വിപണനം, ‘ഓപ്പറേഷൻ തൂഫാനി’ൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ഡോക്ടർമാർക്കും സിനിമാപ്രവർത്തകർക്കും ലഹരി എത്തിക്കുന്ന മുഖ്യവിതരണക്കാർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി നടത്തിയ അന്വേഷണത്തിലാണ് അമൽ ജോർജ്, അഭിജിത്ത് എന്നിവർ ഡാൻസാഫിന്റെ പിടിയിലായത്. ചേരാനല്ലൂരിൽ വീട് വാടകക്കെടുത്തായിരുന്നു ലഹരി വിൽപന. കൊച്ചി കേന്ദ്രീകരിച്ച് ഹൈ പ്രൊഫൈൽ ആളുകൾക്ക് ലഹരി വിതരണം ചെയ്യുന്ന ഒരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം. വിവിധ ഇടങ്ങളിൽ നിന്ന് ലഹരി എത്തിച്ചതിന് ശേഷം വാടക വീട് കേന്ദ്രീകരിച്ചാണ് വിൽപന നടത്തിയിരുന്നത്.

ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതാണ് ഇവരുടെ രീതി. അമൽ ജോർജിനെ ഒരു വർഷം മുമ്പ് 250 ​ഗ്രാം എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ട്. ആവശ്യക്കാർ അഭിജിത്തിനെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. ഇയാളുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. ഇവർ‌ ആർക്കൊക്കെയാണ് ലഹരി നൽകിയിരുന്നതെന്ന കാര്യത്തിൽ‌ കൃത്യമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. ഇവർ സ്ഥിരമായി ബന്ധപ്പെടുന്നവരുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *