പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം ശിക്ഷിക്കപ്പെട്ടയാൾ ഡിവൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്; കണ്ണൂരിൽ വൻ വിവാദം

കണ്ണൂർ: വധശ്രമക്കേസിൽ കോടതി ശിക്ഷിച്ചയാളെ കണ്ണൂരിൽ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു. പയ്യന്നൂരിലെ വി കെ നിഷാദിനെയാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തത്. തലശ്ശേരിയിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് നിഷാദിനെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തത്. പൊലീസുകാരെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി 20 വർഷമാണ് തടവ് ശിക്ഷ വിധിച്ച ആളാണ് നിഷാദ്.

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗൺസിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് ആണ് പരോളിൽ ജാമ്യത്തിലിറങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ, ശിക്ഷ ലഭിച്ച് വെറും ഒരു മാസത്തിനിപ്പുറം പരോൾ ലഭിച്ചതും വിവാദമായിരുന്നു. കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സി പി എം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *