നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വാടക അക്കൗണ്ടുകളാണ്
കോഴിക്കോട്: മ്യൂൾ അക്കൗണ്ടുകൾ വഴി ഹവാല ഇടപാടുകൾ നടത്തിയതിൽ കോഴിക്കോട് മാത്രം രജിസ്റ്റർ ചെയ്തത് 70 കേസുകൾ. ഇതിൽ 52 എണ്ണം കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ളവരും, 35 എണ്ണം കോഴിക്കോട് നഗരത്തിൽ ഉള്ളവരും ആണ്. ബിസ്സിനസ്സിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും യുവാക്കളുമാണ് ഈ കെണിയിൽ വീഴുന്നത്.

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വാടക അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. ഇതിനായി സാധാരണക്കാരായ കച്ചവടക്കാർ,ഓൺലൈൻ ജോലി നോക്കുന്ന യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവരെയാണ് മ്യൂൾ അക്കൗണ്ട് കെണിയിൽ വീഴ്ത്തുന്നത്.ഡാർക്ക് വെബിൽ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ വൻ തുകയ്ക്ക് വില്പനയ്ക്ക് വച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകളിലെല്ലാം ഇത്തരം അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറുന്നത്.
കോഴിക്കോട് സിറ്റി പരിധിയിൽ മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 70 കേസുകളാണ്.ഇതിൽ 52 എണ്ണം കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഉള്ളവരും,35 എണ്ണം കോഴിക്കോട് നഗരത്തിൽ ഉള്ളവരും ആണ്.

ന്യൂജെൻ ഹവാലയോ? ‘വാടക’ബാങ്ക് അക്കൗണ്ടുകൾ ആവശ്യപ്പെട്ട് പരസ്യം; അക്കൗണ്ടിന് 15ലക്ഷം രൂപ വരെ കമ്മീഷൻ
നിശ്ചിതതുക വാടകയ്‌ക്കോ കമീഷനായോ അക്കൗണ്ട് ഉടമയ്ക്ക് നൽകിയാണ് തട്ടിപ്പുകാർ ഇത്തരം അക്കൗണ്ടുകൾ സ്വന്തമാക്കുന്നത്. ഇങ്ങനെ വാടകക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ഇടപാടുകളും നടത്തുന്നതാണ് രീതി.ഇത്തരത്തിൽ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവർ കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയാണ്.ഇത് തീർത്തും നിയമവിരുദ്ധ പ്രവർത്തനമാണ്.
