മാളികപ്പുറം മേൽശാന്തി പദവിയിലേക്ക് പയ്യോളി കീഴൂർ ശിവക്ഷേത്രം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരി. ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു

പത്തനംതിട്ട: ശബരിമല പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടിയാണ് മേൽശാന്തിമാരെ തിരഞ്ഞെടുത്തത്. വൃശ്ചികം ഒന്നിന് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.

​എ ദാമോദരൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. വടകര മണിയൂർ സ്വദേശിയാണ് അദ്ദേഹം. നിലവിൽ പയ്യോളി കീഴൂർ ശിവക്ഷേത്രം മേൽശാന്തിയാണ്.5 തവണയാണ് മാളികപ്പുറം മേൽശാന്തിയാകാനായി അപേക്ഷ നൽകിയത്. എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹമായി കാണുന്നുവെന്ന് എ ദാമോദരൻ നമ്പൂതിരി പ്രതികരിച്ചു.

തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിൽ കഴിഞ്ഞ 5 വർഷമായി മേല്ശാന്തിയാണ്.ഏഴ് പേരുടെ പട്ടികയിൽ നിന്നാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ചു തവണ മേൽശാന്തി ആകാൻ അപേക്ഷ നൽകി.നാല് തവണ ചുരുക്ക പട്ടികയിലും വന്നിരുന്നു.നാളെ രാവിലെ തന്നെ ശബരിമലയിലേക്ക് തിരിക്കും. ഒരു വർഷകാലം ഭഗവാനെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലഭിച്ചത് വലിയൊരു അവസരമാണ് അത് തന്നെയാണ് ഏറ്റവും വലിയ പുണ്യം. തന്റെ ഭാഗത്ത് നിന്ന് സ്വഭാവ ദൂഷ്യമോ വീഴ്ചയോ ഒരുകാരണവശാലും ഉണ്ടാകില്ലെന്ന് അയ്യപ്പഭക്തന്മാർക്ക് ഉറപ്പുനല്കുകയാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പ്രതികരിച്ചു.

​

Leave a Reply

Your email address will not be published. Required fields are marked *