മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്രസയിൽ പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പോലീസ് പിടിയിൽ. കൊച്ചുവേളി മാധവപുരം മുസ്‌ലിം പള്ളിയിലെ അസിസ്റ്റന്റ് ഇമാമായ കൊല്ലം സ്വദേശി ഇസ്മായിൽ (58) ആണ് അറസ്റ്റിലായത്. കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *