ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയ വൈരാഗ്യം: അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറിയ മരുമകനെതിരെ കേസ്

കണ്ണൂർ: ഭാര്യ വിവാഹമോചന ഹർജി നൽകിയതിന്റെ വൈരാഗ്യത്തിൽ അമ്മായിയമ്മയുടെ കാറിന്റെ ടയറുകൾ കുത്തിക്കീറിയ മരുമകനെതിരെ പോലീസ് കേസെടുത്തു. പരിയാരം അഞ്ചാംപീടിക ചിറക്കുറ്റി സ്വദേശി ജീപക് കാക്കാമണിക്കെതിരെയാണ് (46) പരിയാരം പോലീസ് കേസെടുത്തത്. പെരിന്തട്ട സ്വദേശി ലീന സുകുമാരന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് ഇയാൾ കേടുപാടുകൾ വരുത്തിയത്. ഓഫീസിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ടയറുകളാണ് കുത്തിക്കീറിയത്. ആക്രമണത്തിൽ ഏകദേശം 20,000 രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *