പ്രധാന കഥാപാത്രത്തിന് താനുമായി സാദൃശ്യം; ജോളിയുടെ പരാതിയിൽ ‘അണലി’ വെബ് സീരീസിന് കോടതിയുടെ സ്റ്റേ

കൊച്ചി: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളി നൽകിയ ഹർജിയിൽ അണലി എന്ന വെബ് സീരീസിന് കോടതിയുടെ താൽക്കാലിക വിലക്ക്. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി.

വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. സാദൃശ്യം തനിക്ക് വ്യക്തിപരമായി ദോഷം ചെയ്യുമെന്ന ജോളിയുടെ വാദം കണക്കിലെടുത്താണ് കോടതി വെബ് സീരീസിന് വിലക്കേർപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *