വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂക്കര മാടാക്കര റോഡിൽ കണ്ണുവയൽ കുനിയിൽ അഭിനവ് (17) ആണ് മരിച്ചത്. ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാർ ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
ഇന്നലെ സന്ധ്യയോടെ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു അപകടം. റെയിൽവേ ട്രാക്കിലൂടെ വന്ന ഗുഡ്‌സ് തട്ടിയാണ് അപകടം. അപകടവിവരമറിഞ്ഞ് ചോമ്പാല പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർ.പി.എഫ്) ഉടൻ തന്നെ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അച്ഛൻ: മനോജ് (ബാബു). അമ്മ: നിഷ
