ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു, ഭാര്യയും ഭർത്താവും തട്ടിയത് 87 ലക്ഷം രൂപ; പ്രതികൾ പിടിയിൽ

മതിലകം പുതിയ കാവിൽ ‘എസ്.ആർ.ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ
തൃശൂർ: മതിലകം പുതിയ കാവിൽ ‘എസ്.ആർ.ഗോൾഡ്’ എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം സ്വദേശി സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയിൽ നിന്നും മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കോടി രൂപ നിക്ഷേപിച്ചാൽ ജ്വല്ലറിയിൽ പാട്നറാക്കാം എന്ന് വാഗ്ദാനം ചെയ്ത് പാലക്കാട് കുഴൽമന്ദം സ്വദേശിയിൽ നിന്നാണ് ഇവർ പണം തട്ടിയത്. 2025 ജൂൺ മാസത്തിന് ശേഷം പല തവണകളായി പരാതിക്കാരൻറെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 56 ലക്ഷം രൂപ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിക്കുകയും, 31 ലക്ഷം രൂപ നേരിട്ട് പണമായി വാങ്ങിയുമാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് മതിലകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *