ചേമഞ്ചേരിയിൽ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയയാൾ ചികിത്സയിലിരിക്കെ മരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരിയിൽ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയയാൾ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിലശ്ശേരി പടിക്കൽകണ്ടി രവിയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ രവിയുടെ വീടിന് അരകിലോമീറ്റർ അകലെയുള്ള അനിൽകുമാറിന്റെ വീട്ടുമുറ്റത്തുവെച്ചായിരുന്നു സംഭവം.

രാത്രി അനിൽകുമാറിന്റെ വീട്ടിൽനിന്ന് ബഹളവും തീപടരുന്നതും കണ്ടാണ് അയൽവാസികൾ ഓടിക്കൂടിയത്. വിവരമറിയിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഉടൻതന്നെ തീ അണച്ചശേഷം ഗുരുതരമായി പൊള്ളലേറ്റ രവിയെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

പിതാവ്: പരേതനായ സാമി മാതാവ്: ജാനകി ഭാര്യ: രമ മക്കൾ: രേഷ്മ, രഞ്ചു മരുമക്കൾ: ബിജു, രജിത്തു സഹോദരങ്ങൾ: പരേതരായ ബാലൻ, ശിവൻ, രാജൻ

Leave a Reply

Your email address will not be published. Required fields are marked *