കോഴഞ്ചേരിയിൽ റിസോർട്ട് റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തും കീഴൂകര സ്വദേശിയുമായ ജിത്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം നടന്നത്. ദിൻഷ പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പത്തു മിനിറ്റോളം പുറത്തുനിന്നു സംസാരിച്ച ശേഷമാണ് പ്രതി ദിൻഷയെ ആക്രമിച്ചത്. യുവതി തന്ന വഞ്ചിച്ചുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ദിൻഷയുടെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടത്താനായി പ്രതി ഓൺലൈൻ വഴി കത്തി വാങ്ങിയതാണെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *