കൊല്ലത്ത് നഴ്‌സിങ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി; അധ്യാപകരുടെ മാനസിക പീഡനമെന്ന് ആരോപണം

കൊല്ലം: കൊല്ലത്ത് നഴ്‌സിങ് വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളേജിലെ നാലാം സെമസ്റ്റർ വിദ്യാർഥിയായ അഹമ്മദ് നജാദ് ആണ് ജീവനൊടുക്കിയത്. കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയാണ്.

കോളേജിലെ അധ്യാപകരുടെ കടുത്ത മാനസിക പീഡനം മൂലമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികൾ ആരോപിച്ചു. സംഭവത്തെ തുടർന്ന് സ്ഥാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ രംഗത്തെത്തി. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *