കുണ്ടറയിൽ 56-കാരന്റെ കൊലപാതകം: ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ച് കൊന്നത് ഭാര്യ; സ്വത്ത് തർക്കമെന്ന് പോലീസ്

കൊല്ലം: കുണ്ടറ വെള്ളിമൺ സ്വദേശിയായ മധ്യവയസ്കൻ രാജുവിന്റെ (56) മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ രാജുവിന്റെ ഭാര്യ ലേഖ മേരിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തർക്കത്തെ തുടർന്ന് ഭർത്താവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ലേഖ മേരി കുറ്റസമ്മതം നടത്തി.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണു എന്ന് വരുത്തിതീർക്കാനാണ് പ്രതി ആദ്യം ശ്രമിച്ചത്. നാട്ടുകാരുടെ

സഹായത്തോടെ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോഴാണ് കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്.സംശയത്തെ തുടർന്ന് കുണ്ടറ പോലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, കൊലപാതകത്തിന് പിന്നിൽ കൂടുതൽ കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *