കണ്ണൂരിൽ അതിഥി തൊഴിലാളി കുളിമുറിയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ; സഹോദരീഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹോദരി ഭർത്താവ് കുത്തിക്കൊന്നു. 35കാരനായ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. പ്രതി രമേശൻ പിടിയിലായി. കുടിയാൻമല പൂപ്പറമ്പിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. കൊല്ലപ്പെട്ട ഒഡിഷ സ്വദേശിയായ ഫിലിപ്പും സഹോദരി ഭർത്താവ് രമേശനും ഒരു വീട്ടിലായിരുന്നു താമസം. മദ്യപിച്ചശേഷം ഇരുവരും വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും ഇരുവരും തമ്മിൽ മദ്യപാനത്തിന് ശേഷം തർക്കമുണ്ടായി. ഫിലിപ്പ്, രമേശൻറെ വീട്ടുകാരെ ചീത്ത പറയാൻ തുടങ്ങി. ഇതിൽ പ്രകോപിതനായ രമേശൻ കത്തിയുമായി കൊല്ലാനെത്തി. കുളിമുറിയിലേക്ക് ഓടിക്കയറിയ ഫിലിപ്പിൻറെ കഴുത്തിൽ കത്തി കുത്തിയിറക്കി. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. പ്രതി രമേശൻ 5 വർഷം മുമ്പാണ് ഒഡിഷയിൽ നിന്ന് കേരളത്തിൽ എത്തിയത്. കൊല്ലപ്പെട്ട ഫിലിപ്പ് ഒരു വർഷം മുമ്പും.

Leave a Reply

Your email address will not be published. Required fields are marked *