‘ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ്’; ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ കുട്ടി സഖാവിന്റെ അക്കൗണ്ട് മെറ്റ നീക്കം ചെയ്തു

തിരൂർ: ‘ഇതാണ് ഞങ്ങടെ പാർട്ടി ഓഫീസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്’, ചുരുങ്ങിയ സമയത്തിനുള്ളിൽ 2 മില്യൻ കാഴ്ചക്കാരെ നേടിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കുട്ടി സഖാവ്’ മുഹമ്മദ് സിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് മെറ്റ നീക്കം ചെയ്തത്. എന്നാൽ അക്കൗണ്ട് പൂട്ടാനുള്ള കൃത്യമായ കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബാലസംഘത്തിന്റെ പ്രസിഡന്റിനേയും സെക്രട്ടറിയേയും ഈ വീഡിയോയിൽ സിയ പരിചയപ്പെടുത്തുന്നുണ്ട്. ആവേശത്തോടെയുള്ള ‘ലാൽ സലാം’ എന്ന അഭിവാദ്യത്തോടെ അവസാനിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കപ്പെട്ടിരുന്നു. വീഡിയോക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ കമന്റ് ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സിയയുടെ അക്കൗണ്ടിനെതിരെ മെറ്റയുടെ നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം മുഹമ്മദ് സിയാന്റെ അക്കൗണ്ട് തിരിച്ചുപിടിക്കാൻ മെറ്റയ്ക്കു അപ്പീൽ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *