കൊച്ചി: ആലുവയിൽനിന്ന് കാണാതായ 12-കാരിയെ നാലുദിവസത്തിനുശേഷം പൂനെ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. നിസാമുദ്ദീൻ എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. റെയിൽവേ പോലീസിന്റെ സഹായത്തോടെ അവിടെയെത്തിയ ആലുവ പോലീസ് സംഘമാണ് കണ്ടെത്തിയത്.
സുഹൃത്തിനൊപ്പമാണ് കുട്ടി യാത്ര ചെയ്തത്. സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്തതുമാണ് കുട്ടിയെ കണ്ടെത്താൻ നിർണായകമായത്. പൂനെയിലെത്തിയ പോലീസ് സംഘം കുട്ടിയെയുമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാൻ പോയ കുട്ടിയെയാണ് കാണാതായത്. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫായതും വിവരങ്ങൾ ലഭിക്കാതിരുന്നതും അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു.
