ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസ്: പ്രതിക്ക് 17 വർഷം തടവും പിഴയും

നാദാപുരം: ഒമ്പത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന് ഒരു വർഷം കഠിന തടവ് ഉൾപ്പെടെ 17 വർഷവും ഒരു മാസവും തടവും 35,000 രൂപ പിഴയും ശിക്ഷ. കുറിഞ്ഞാലിയോട് പൊക്കിട്ടാറി മീത്തൽ രതീഷിനെയാണ് (37) നാദാപുരം പോക്സോ

കോടതി ജഡ്ജി ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്. 2024 ഡിസമ്പർ 30നാണ് കേസിനാസ്പദ സംഭവം. സ്‌കൂളിലേക്ക് പോകുകയായിരുന്ന ബാലികയെ കല്ലുവെട്ടു കുഴിയിലേക്ക് പിടിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. എടച്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 11 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *