പെൺകുട്ടിക്കെതിരെ അശ്ലീല കമന്റ്: പയ്യോളി സ്വദേശിയായ 43-കാരൻ കണ്ണൂരിൽ അറസ്റ്റിൽ

വടകര: സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല കമന്റിട്ട സംഭവത്തിൽ നാൽപത്തിമൂന്നുകാരൻ അറസ്റ്റിൽ. പയ്യോളി സ്വദേശിയായ വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 23-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഴക്കുന്ന് സ്വദേശിയായ ഒരു രാഷ്ട്രീയ പാർട്ടി പ്രാദേശിക നേതാവ് മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് വിമൽ കുമാർ അശ്ലീലവും വിദ്വേഷവും നിറഞ്ഞ പരാമർശം നടത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വിമൽ കുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *