മായയാണ് പണം പിൻവലിച്ച് അനുരൂപിന് കൈമാറിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ കൊണ്ടുവന്ന് പീഡിപ്പിച്ചത് മായയുടെ അറിവോടെയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇതോടെ ആറുപേർ അറസ്റ്റിലായി.
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടർ കൂടി അറസ്റ്റിൽ. നഗരൂർ പഞ്ചായത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മായയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് വന്ന് പീഡിപ്പിച്ച സ്പായുടെ ബിനാമി ഉടമയാണ് മായയെന്ന് പൊലിസ് പറയുന്നു. നേരത്തെ അറസ്റ്റിലായ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിൻെറ സുഹൃത്താണ് മായ. ഇരുവരും പണം മുടക്കി നിശാന്തെന്നയാളിൻെറ പേരിലാണ് സ്പാ നടത്തിയത്. സ്പായിൽ നിന്നുള്ള വരുമാനം ആദ്യം പോയിരുന്നത് മായയുടെ അക്കൗണ്ടിലേക്കാണ്. മായയാണ് പണം പിൻവലിച്ച് അനുരൂപിന് കൈമാറിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ കൊണ്ടുവന്ന് പീഡിപ്പിച്ചത് മായയുടെ അറിവോടെയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇതോടെ ആറുപേർ അറസ്റ്റിലായി.
കോവളം സ്പാ പീഡനക്കേസ്: നഗരസഭയിലെ താത്ക്കാലിക ജീവനക്കാരി അറസ്റ്റിൽ, സ്പായുടെ ബിനാമി ഉടമയെന്ന് പൊലീസ്, ഇതോടെ 6 പേർ അറസ്റ്റിൽ
