ജിമ്മിൽ പോയി മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 16കാരന് ദാരുണാന്ത്യം

കോഴിക്കോട് മേപ്പയ്യൂരിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. ഇരിങ്ങത്ത് സ്വദേശി അജൽ പ്രവീൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കോഴിക്കോട്: മേപ്പയ്യൂർ നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. തുറയൂർ ഇരിങ്ങത്ത് സ്വദേശി അജൽ പ്രവീൺ (16) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു. രാത്രി 9.30ഓടെ നരക്കോട് -ഇരിങ്ങത്ത് റോഡിലായിരുന്നു അപകടം. ജിമ്മിലെ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ തന്നെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തുറയൂർ ഇരിങ്ങത്ത് കുളങ്ങര സ്വദേശി പ്രവീൺ കുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് അജൽ. അർജുൻ പ്രവീൺ സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *