കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വടക്കേ മൈലക്കാട് കല്ലുവെട്ടാംകുഴി സന്തോഷ്(41) നെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്യ്തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു എന്നാണ് കേസ്. പെൺകുട്ടി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കൊട്ടിയം പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

