ബത്തേരി: പനമരം അഞ്ചുകുന്ന് ഡോക്ടർപടിക്കു സമീപം ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കെല്ലൂർ കാപ്പുംകുന്ന് കൈപ്പുളളിൽ അർജുൻ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചാലുകുന്ന് സ്വദേശി ആദിത്യന് പരുക്കേറ്റു. രാത്രി ഒൻപതു മണിയോടെ അഞ്ചുകുന്നിനു സമീപം ഇവർ സഞ്ചരിച്ച ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരുക്കേറ്റ

അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബൈക്ക് മറ്റേതെങ്കിലും വാഹനത്തിൽ തട്ടി മറിഞ്ഞതാണോ എന്നത് പൊലീസ് അന്വേഷിച്ചു വരികയാണ്. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അനിൽകുമാറിന്റെയും ഷിജിയുടെയും മകനാണ് അർജുൻ. സഹോദരങ്ങൾ: അശ്വിൻ, സ്വാതി.

