കോഴിക്കോട് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. വയൽക്കര സ്വദേശി ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.പോസ്റ്റ്‌മോർട്ടത്തിൽ അസ്വാഭാവികത തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷിജിൻ കുഞ്ഞിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു എന്ന് അഞ്ജന പൊലീസിന് മൊഴി നൽകിയത്. മർദന വിവരം മറച്ചുവെച്ചതാണ് അഞ്ജനക്കെതിരായ കുറ്റം. സ്ഥിരം മദ്യപാനിയായ

ഷിജിൻ കുഞ്ഞിനെ നിരന്തരം മര്ദിച്ചിരുന്നുവെന്ന് അന്വേഷണത്തിലും കണ്ടെത്തി.2025 ഒക്ടോബർ ഒന്നിനാണ് കുഞ്ഞ് മരിച്ചത്. കുട്ടി വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിൽ നിന്നും കഫം വരുന്നുവെന്നും പറഞ്ഞാണ് ഷിജിനും അഞ്ജനയും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *