പുനലൂർ പോളിടെക്‌നിക്കിൽ അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത സംഭവം: വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ

കൊല്ലം: പുനലൂർ ഗവ. പോളിടെക്‌നിക് കോളേജിലെ അധ്യാപകരുടെയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല വെബ്‌സൈറ്റുകളിൽ പ്രചരിപ്പിച്ചതായി പരാതി. അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥിയായ അച്യുതിനെതിരെയാണ് സഹപാഠികൾ പ്രിൻസിപ്പലിന് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് ആരോപണവിധേയനായ വിദ്യാർത്ഥിയെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.കുറ്റം സമ്മതിച്ചതായി പ്രിൻസിപ്പൽ സാങ്കേതിക

വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കോളേജ് അധികൃതർ സംഭവത്തിൽ പോലീസിൽ പരാതി നൽകി. ഇതിന് പുറമേ, ടെലഗ്രാം ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഇരയായ ഒരു വിദ്യാർത്ഥിനിയും പുനലൂർ പോലീസിൽ നേരിട്ട് പരാതി നൽകിയിട്ടുണ്ട്.വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *