11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ കേസ്

തൃശൂർ: പതിനൊന്ന് വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. തൃശൂർ വെസ്റ്റ് പോലീസാണ് പരാതിയിൽ അന്വേഷണം ആരംഭിച്ചത്.പീഡനത്തിനിരയായ കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് മെഡിക്കോ-ലീഗൽ

പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.പ്രതിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്നും, ചോദ്യം ചെയ്യലുൾപ്പെടെയുള്ള തുടർനടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും തൃശൂർ വെസ്റ്റ് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *