കൊച്ചി: വഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ അഭിഭാഷകൻ പിടിയിലായി. അഡ്വ. ആസാദ് സുനിൽ ആണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ മാസം 30-നായിരുന്നു

സംഭവം. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിലെ മാമംഗലം ഭാഗത്തുവെച്ച് വഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി അപമര്യാദയായി പെരുമാറിയത്.സംഭവത്തിന് ശേഷം പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

