പിഴസംഖ്യയിൽ ഒരു ലക്ഷം രൂപഅതിജീവിതയ്ക്കു നൽകാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. പുന്നയൂർകുളം കിണർദേശം മന്ദലാംകുന്ന് മേച്ചോടവീട്ടിൽ രമേശനെ (33) യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ്. സുധീഷ് കുമാർ ശിക്ഷിച്ചത്.
തൃശൂർ: വിവാഹിതനാണെന്നത് മറച്ച് വെച്ച് വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് 14 കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ചെസ് മാസ്റ്റർക്ക് 35 വർഷം കഠിന തടവും 1,20,000 രൂപ പിഴയും. പിഴസംഖ്യയിൽ ഒരു ലക്ഷം രൂപഅതിജീവിതയ്ക്കു നൽകാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. പുന്നയൂർകുളം കിണർദേശം മന്ദലാംകുന്ന് മേച്ചോടവീട്ടിൽ രമേശനെ (33) യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ്. സുധീഷ് കുമാർ ശിക്ഷിച്ചത്.

2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലബിൽ ചെസ് പഠിക്കുന്നതിന് ചേർന്നിരുന്ന 14 കാരിയെഅവിവാഹിതനും ആരുമില്ലാത്തവനുമാണന്ന് തെറ്റിദ്ധരിപ്പിച്ച് വശീകരിച്ചശേഷം പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി ബലാത്സംഗം ചെയ്തത്. പിന്നീട് സ്കൂളിൽ പോകുന്ന വഴിയിൽ വാഹനത്തിൽ കയറ്റി കുന്നംകുളത്തേക്ക് പോകുമ്പോൾ ക്ലാസ് ടീച്ചറോട് ബന്ധു വന്നതുകൊണ്ട് നേരം വൈകുമെന്ന് വിളിച്ചു പറഞ്ഞു. ഇതിൽ സംശയം തോന്നിയ ടീച്ചർ രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് കുട്ടിയെ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.
വടക്കേക്കാട് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ രോഷിണി എടുത്ത മൊഴി പ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. വടക്കേക്കാട് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ആനന്ദ്, സതീഷ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് രമേശിനെ കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ മിനിമോൾ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

