വണ്ടൂർ: പതിനാറുകാരിയായിരിക്കെ പീഡിപ്പിക്കുകയും പ്രായപൂർത്തിയായ ശേഷം പഴയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. തീക്കുന്നൽ കോലോത്തുതൊടി വിഷ്ണുവിനെയാണ് (23) വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് പ്രതി ആദ്യമായി പീഡനത്തിനിരയാക്കിയത്. തുടർന്ന് 18 വയസ്സ് തികഞ്ഞ ശേഷവും പ്രതി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പഴയ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി.പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
