പന്തീരാങ്കാവ് ടോൾ ബൂത്തിൽ ജീവനക്കാരന് നേരെ ക്രൂര മർദ്ദനം; മേൽപ്പാലത്തിൽ നിന്ന് താഴേക്ക് തള്ളിയിടാനും ശ്രമം; കേസ് എടുത്ത് പോലീസ്

കോഴിക്കോട്: ടോൾ നൽകാതെ കടക്കാൻ ശ്രമിച്ച വാഹനം തടഞ്ഞ ജീവനക്കാരന് നേരെ ക്രൂര ആക്രമണം. കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിൽ ആണ് സംഭവം. അക്രമി, ജീവനക്കാരനെ കാലിൽ പിടിച്ച് ഉയരപാതയിൽ നിന്നും താഴേക്ക് തള്ളിയിടാനും ശ്രമിക്കുന്നുണ്ട്. ദില്ലി രജിസ്ട്രേഷനുള്ള വാഹനത്തിൽ മലയാളികളാണ് ഉണ്ടായിരുന്നത്. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം രാത്രി പന്തീരങ്കാവ് ടോൾ പ്ലാസയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് എമർജൻസി ട്രാക്കിലേക്ക് മാറി ടോൾ നൽകാതെ പോകാൻ ശ്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ ടോൾ കമ്പനി ജീവനക്കാരനെയാണ് മർദ്ദിച്ചത്. കാർ പിറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്ന യുവാവ് പുറത്ത് ഇറങ്ങി ജീവനക്കാരനെ ആക്രമിക്കാൻ തുടങ്ങി. ദില്ലി രജിസ്ട്രേഷനുള്ള കാറിലെത്തിയവരാണ് മർദ്ദിക്കുന്നത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച ജീവനക്കാരനെ പിറകിലൂടെ എത്തി കാലിൽ പിടിച്ച് റോഡിൽ നിന്നും താഴേക്ക് എറിയാനും ശ്രമിക്കുന്നുണ്ട്. അതേ കാറിലുണ്ടായിരുന്ന മറ്റൊരാളെത്തിയാണ് അക്രമിയെ പിന്തിരിപ്പിക്കുന്നത്. ദില്ലി രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനത്തിൽ മലയാളികൾ ആണ് ഉണ്ടായിരുന്നത്. ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയിൽ പന്തീരങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *