കുറ്റ്യാടി: കുറ്റ്യാടി പുഴയിലെ മുക്കണ്ണം കുഴിയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു. കായണ്ണ ചിറക്കാട് സ്വദേശിനി നാരായണി (75) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. നാരായണി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.
ഉടൻതന്നെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാദാപുരത്തുനിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
