ഐ.പി.എസ് ട്രെയിനിയെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി 22-കാരൻ അറസ്റ്റിൽ

കോട്ടയം: ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. വടവാതൂർ സ്വദേശിയായ ആദിത്യൻ (21) ആണ് കോട്ടയം പോലീസിന്റെ പിടിയിലായത്.

ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. താൻ ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പ്രണയം നടിച്ചതും തുടർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതും. പെൺകുട്ടി ഗർഭിണിയായതോടെയാണ് തട്ടിപ്പ് വിവര പുറത്തറിയുന്നതും പോലീസിൽ പരാതി നൽകുന്നതും.

ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വ്യാജ വ്യാജവിലാസമുപയോഗിച്ച് പ്രതി മുൻപും നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ തൊഴിൽ വാഗ്ദാനം നൽകി ആളുകളിൽ നിന്ന് പണം തട്ടിയതടക്കം നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ. പ്രതിക്കെതിരെ പോക്സോ (POCSO) അടക്കമുള്ള വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *