കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു


കുറ്റ്യാടി: കുറ്റ്യാടി പുഴയിലെ മുക്കണ്ണം കുഴിയിൽ ഒഴുക്കിൽപ്പെട്ട് വയോധിക മരിച്ചു. കായണ്ണ ചിറക്കാട് സ്വദേശിനി നാരായണി (75) ആണ് മരണപ്പെട്ടത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. നാരായണി പുഴയിലേക്ക് ഇറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു.

ഉടൻതന്നെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനയും നാദാപുരത്തുനിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം നിലവിൽ കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *