കണ്ണൂർ-വയനാട് പാതയിൽ പാൽചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം നിടുംപൊയിൽ വഴി തിരിച്ചുവിട്ടു

കണ്ണൂർ: മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും.
കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം ചൊവ്വാഴ്ച

രാവിലെയോടെയാണ് വൻ മണ്ണിടിച്ചിലുണ്ടായത്. നിടുംപൊയിൽ-പേരിയ ചുരംപാത വഴിയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്.തിങ്കളാഴ്‌ച ഉച്ചയോടെ തുടങ്ങിയ മഴ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലടക്കം തുടരുകയാണ്. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. അതിർത്തിയോട് ചേർന്ന് കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *