പോലീസ് സ്റ്റേഷന് മുന്നിൽ ഇ.ഡി കേസ് പ്രതികളുടെ ഓണാഘോഷം സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ. സ്‌റ്റേഷനിൽ ഇന്നായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ഇഡി കേസ് പ്രതികളും ഓണം ആഘോഷിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയായിരുന്നു. റീലിന് ശേഷം ഊഞ്ഞാൽ അഴിച്ചുമാറ്റി. ഇന്ന് പ്രതികൾ ഒപ്പിടേണ്ട ദിവസമായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *