പള്ളികളിലെ കാണിക്കവഞ്ചി തകർത്ത് മോഷണം; മോഷണക്കേസ് പ്രതി തിരൂർ പോലീസിന്റെ പിടിയിൽ

മലപ്പുറം: പള്ളികൾ കേന്ദ്രീകരിച്ച് പകൽ സമയങ്ങളിൽ മോഷണം നടത്തിയിരുന്ന പ്രതിയെ തിരൂർ പോലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസ് ആണ് അറസ്റ്റിലായത്. തിരൂർ ചമ്രവട്ടം പുതുപ്പള്ളിയിലെ പള്ളിയിൽ പകൽ സമയത്ത് കയറിയാണ് ഇയാൾ ഒടുവിൽ മോഷണം നടത്തിയത്. പള്ളിക്കുള്ളിൽ കടന്നുകൂടിയ പ്രതി കാണിക്ക വഞ്ചി തകർത്ത് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മുഹമ്മദ് ഫൈറൂസ് മുൻപും സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കൂടുതൽ കേസുകളുണ്ടോയെന്നും മോഷണമുതൽ വിറ്റഴിക്കാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു. എസ്. ഐ മാ രായ ജിഷ്ണു, ജിതി ൻ, രാജശേഖരൻ, നസീർ, പൊലീസ് ഉദ്യോഗസ്ഥരായ ബിജോ വർഗീസ്, ജീനിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *