കാട്ടിലപ്പീടികയിൽ ഗ്രാനൈറ്റ് ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ അപകടം: തൊഴിലാളി മരിച്ചു, ഒരാൾക്ക് പരിക്ക്


വെങ്ങളം: കാട്ടിലപ്പീടികയിൽ ഗൃഹനിർമാണ ആവശ്യത്തിനായി കൊണ്ടുവന്ന ഗ്രാനൈറ്റ് ലോറിയിൽനിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വാകയാട് സ്വദേശി ഷിബി (42) ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മന്ദങ്കാവ് സ്വദേശി ഷെറിൻ ലാൽ (34) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലോറിയിൽ സൂക്ഷിച്ചിരുന്ന ഭാരമേറിയ ഗ്രാനൈറ്റ് താഴെയിറക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇരുവരുടെയും ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിബിയുടെ ജീവൻ രക്ഷിക്കാനായില്ല. ഷിബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *