സ്ത്രീ സംവരണ സീറ്റിൽനിന്ന് മാറാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്ക് ഇടിച്ചുതകർത്ത് യാത്രക്കാരൻ

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. ഇടുക്കി ചെറുതോണി സ്വദേശിയായ യാത്രക്കാരൻ ഷിബിനാണ് ആക്രമണം നടത്തിയത്. ബസിന്റെ സ്ത്രീ സംവരണ സീറ്റിലിരുന്ന ഇയാളോട് കണ്ടക്ടർ മാറാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഷിബിൻ പുറത്തിറങ്ങി ബസ്സിനു മുൻപിൽ നിൽക്കുകയായിരുന്നു. മാറാൻ ആവശ്യപ്പെട്ടതോടെയാണ് ഷിബിൻ കണ്ടക്ടറെ ആക്രമിച്ചത്. കണ്ടക്ടർ ആലപ്പുഴ സ്വദേശി ബിആർ രമേശിന്റെ മൂക്കിൻ്റെ അസ്ഥിയാണ് തകർന്നത്. കണ്ടക്ടറുടെ പരാതിയിൽ അക്രമിയെ പോലീസ് പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *