പേരാമ്പ്ര: വടകര എം.ഡി.എം.എ കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബി.ആർ.സിയിലെ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായ ബി.ആർ.സി അധ്യാപികമാരുടെ എണ്ണം മൂന്നായി.
കേസിൽ നേരത്തെ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നീഷ്മയുടെ പങ്കിനെക്കുറിച്ച് പോലീസിന് നിർണായക വിവരം ലഭിച്ചത്. പിടിയിലായ മൂന്ന് അധ്യാപികമാരും എം.ഡി.എം.എ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പണമെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വടകര സ്വദേശി സഫ്വാനെ ചോദ്യം ചെയ്തപ്പോഴാണ് ആദ്യം കീർത്തനയുടെ പങ്ക് വ്യക്തമാകുന്നത്. തുടർന്ന് കീർത്തനയെ ചോദ്യം ചെയ്തതിലും ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക രേഖകൾ പരിശോധിച്ചതിലും നിന്നാണ് കാവ്യയിലേക്ക് അന്വേഷണം നീണ്ടത്. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലാണ് ഇപ്പോൾ നീഷ്മയുടെ അറസ്റ്റിലേക്ക് വഴിതുറന്നത്.
കുറ്റാരോപിതരായ കീർത്തനയെയും കാവ്യയെയും നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക

*https://malabarnews.live*
WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ! താഴെക്കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഞങ്ങളോടൊപ്പം ചേരൂ, മലബാറിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തും.
നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ അവസരം പങ്കുവെക്കൂ! നന്ദി!