സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജൂലൈ 21 മുതൽ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടർപട്ടിക പുതുക്കുന്നു. കരട് പട്ടിക ജൂലൈ 21-നും അന്തിമ പട്ടിക ഓഗസ്റ്റ് 19-നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.തിരഞ്ഞെടുത്ത അംഗങ്ങളുടെ അയോഗ്യത/രാജി/മരണം വഴിയുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.

കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷ നൽകാം. 2026 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാവുന്നതാണ്.

അതിന് ഓൺലൈനായി www.sec.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം/വാർഡ് എന്നിവയിൽ സ്ഥാനമാറ്റം വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈൻ ആയി നൽകാം. എന്നാൽ പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽ വഴിയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി വാർഡുകളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ ലെര.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4 എ യിൽ ഓൺലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപട്ടിക തയ്യാറാക്കും. അതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.

കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഒഴിവുള്ളത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ (ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പറും പേരും ക്രമത്തിൽ) ചുവടെ

1.തിരുവനന്തപുരംബി 10 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്14 അഞ്ചുതെങ്ങ്

Advertisement
2.തിരുവനന്തപുരംബി 11 വർക്കല ബ്ലോക്ക് പഞ്ചായത്ത്07 ഒറ്റൂർ

3.തിരുവനന്തപുരംജി 29 മംഗലപുരം ഗ്രാമപഞ്ചായത്ത്16 മുണ്ടക്കൽ

4.തിരുവനന്തപുരംജി 05 തിരുപുറം ഗ്രാമപഞ്ചായത്ത്05 പഴയകട

5.തിരുവനന്തപുരംഡി 01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്04 കല്ലറ

6.പത്തനംതിട്ടജി 09 കുറ്റൂർ ഗ്രാമപഞ്ചായത്ത്08 ഓതറ

7.പത്തനംതിട്ടജി 06 കുന്നന്താനം ഗ്രാമപഞ്ചായത്ത്02 വള്ളോക്കുന്ന്

8.പത്തനംതിട്ടജി 36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത്06 കല്ലേലി

9.പത്തനംതിട്ടജി 27 റാന്നി ഗ്രാമപഞ്ചായത്ത്14 ബ്ലോക്ക് പടി

10.കോട്ടയംജി 50 മീനടം ഗ്രാമപഞ്ചായത്ത്01 ചീരംകുളം

11.കോട്ടയംഡി 05 കോട്ടയം ജില്ലാ പഞ്ചായത്ത്17 തൃക്കൊടിത്താനം

12.കോട്ടയംജി 46 പാമ്പാടി ഗ്രാമ പഞ്ചായത്ത്10 കുമ്പന്താനം

13.ഇടുക്കി ജി 43 മുട്ടം ഗ്രാമപഞ്ചായത്ത്09 തുടങ്ങനാട്

14.എറണാകുളംജി 04 വടക്കേക്കര ഗ്രാമപഞ്ചായത്ത്09 മടപ്ലാതുരുത്ത് കിഴക്ക്

15.എറണാകുളംജി 48 പൂത്തൃക്ക ഗ്രാമപഞ്ചായത്ത്08 കോലഞ്ചേരി ഈസ്റ്റ്

16.എറണാകുളംജി 73 പാറക്കടവ് ഗ്രാമപഞ്ചായത്ത്04 പുളിയനം തെക്ക്

17.എറണാകുളംസി 03 കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ19 അയ്യപ്പൻകാവ്

18.തൃശ്ശൂർബി 78 വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്13 തളി

19.തൃശ്ശൂർബി 89 വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത്01 എടത്തിരിഞ്ഞി

20.തൃശ്ശൂർജി 43 തളിക്കുളം ഗ്രാമപഞ്ചായത്ത്13 ആര്യംപാടം

21.തൃശ്ശൂർജി 21 ചേലക്കര ഗ്രാമപഞ്ചായത്ത്16 കുറുമല കിഴക്കുമുറി

22.തൃശ്ശൂർഎം 32 ചാലക്കുടി മുനിസിപ്പാലിറ്റി24 മുനിസിപ്പൽ ഓഫീസ്

23.പാലക്കാട്ജി 70 പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്09 പറക്കാട്ടുചള്ള

24.പാലക്കാട്ഡി 09 പാലക്കാട് ജില്ലാ പഞ്ചായത്ത്17 പല്ലശ്ശന

25.പാലക്കാട് എം 41 ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി24 പരുത്തിക്കാവ്

26.പാലക്കാട്ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്14 ഹേമാംബിക നഗർ

27.പാലക്കാട്ബി 104 ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്02 അത്തിപ്പൊറ്റ

28.പാലക്കാട്ജി 33 കരിമ്പ ഗ്രാമപഞ്ചായത്ത്13 വെട്ടം

29.പാലക്കാട്ജി 27 ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്13 രാഗംകോർണർ

30.മലപ്പുറംജി 75 വേങ്ങര ഗ്രാമപഞ്ചായത്ത്03 പൂങ്കുടായ

31.മലപ്പുറംജി 56 മങ്കട ഗ്രാമപഞ്ചായത്ത്04 കടന്നമണ്ണ

32.മലപ്പുറംജി 95 കാലടി ഗ്രാമപഞ്ചായത്ത്12 വെറൂർ

33.മലപ്പുറംജി 69 താനാളൂർ ഗ്രാമപഞ്ചായത്ത്01 മൂലക്കൽ

34.കോഴിക്കോട്സി 05 കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ59 കുറ്റിച്ചിറ

35.കണ്ണൂർജി 47 പെരളശ്ശേരി ഗ്രാമപഞ്ചായത്ത്06 ബാവോഡ് ഈസ്റ്റ്

36.കണ്ണൂർഎം 57 മട്ടന്നൂർ മുനിസിപ്പാലിറ്റി17 ഉരുവച്ചാൽ

37.വയനാട്ബി 132 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 08 പള്ളിക്കൽ

38.കാസർഗോഡ്ജി 37 പിലിക്കോട് ഗ്രാമ പഞ്ചായത്ത്02 പിലിക്കോട്

Leave a Reply

Your email address will not be published. Required fields are marked *