ഇന്ന് കർക്കടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

ഇന്ന് കർക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം. ക്ഷേത്രങ്ങളും വീടുകളും ഇന്ന് മുതൽ അടുത്ത ഒരു മാസക്കാലം രാമ നാമങ്ങളാൽ മുഖരിതമാകും. തോരാ മഴ പെയ്യുന്ന കർക്കടകം. കൃഷി ഉപജീവനമായിരുന്ന മലയാളിക്ക് ഇത് കള്ള കർക്കടകവും പഞ്ഞ കർക്കടകവുമാണ്.ദുരിതവും ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന കർക്കടകത്തിന്റെ കാഠിന്യം രാമായണ പാരായണത്തിലൂടെ മറികടക്കാൻ കഴിയുമെന്നാണ് വിശ്വാസം.

സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. വീടും പരിസരവും വൃത്തിയാക്കി നിലവിളക്ക് തെളിയിച്ച് , ദശപുഷ്പം ചൂടി രാമായണ പാരായണം നടത്തുമെന്നതാണ് ഈ മാസത്തിന്റെ മറ്റൊരു പ്രത്യേകത. ആരോഗ്യ പരിചരണത്തിനും കർക്കടക മാസത്തിലാണ് തുടക്കം. ആയുർവേദ ചികിത്സക്കും ഔഷധ കഞ്ഞി കുടിച്ചുള്ള ആരോഗ്യ സംരക്ഷണത്തിനും കർക്കടക മാസം തന്നെയാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *