പൊന്മുണ്ടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരി മരിച്ചു

വൈലത്തൂർ (മലപ്പുറം): പൊന്മുണ്ടത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കോട്ട് ആലിൻ ചുവട് ആർ.ജെ.എം സ്കൂളിന് മുൻവശത്ത് കച്ചവടം നടത്തുന്ന നടാമ്പാടി ശിഹാബിന്റെ പേരക്കുട്ടി സെഹറ ഫാത്തിമയാണ് മരണമടഞ്ഞത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൊൻമുണ്ടത്ത് വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സെഹറ ഫാത്തിമയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *