സവാള വില കുതിച്ചുയരുന്നു; കിലോയ്ക്ക് 80 രൂപ കടന്ന് ചില്ലറ വിപണി

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില പൊള്ളുന്നു. ഓണാഘോഷങ്ങൾ അവസാനിച്ചിട്ടും സവാളയുടെ വില കുറയാത്തത് സാധാരണക്കാർക്ക് കനത്ത തിരിച്ചടിയാകുന്നു. ചില്ലറ വിപണിയിൽ നിലവിൽ കിലോയ്ക്ക് 80 രൂപയ്ക്ക് മുകളിലാണ് വില.

പ്രധാന സവാള ഉത്പാദന സംസ്ഥാനങ്ങളിലുണ്ടായ പ്രതികൂല കാലാവസ്ഥയും വിളവെടുപ്പിലെ കുറവുമാണ് വില വർധനവിന് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. കോഴിക്കോട് പാളയം മൊത്തവ്യാപാര മാർക്കറ്റിൽ 50 മുതൽ 55 രൂപ വരെയാണ് ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *