ശബരിമല സ്വർണക്കൊള്ള കേസ്: താൻ നിരപരാധിയെന്ന് പി.എസ്. പ്രശാന്ത്; പ്രതികളെ വിജിലൻസ് കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ പൂർണ്ണ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും പറഞ്ഞു.
അതിനിടെ, കേസിൽ റിമാൻഡിൽ കഴിയുന്ന പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിൽ വാങ്ങി. കൊല്ലം വിജിലൻസ് കോടതിയാണ് പ്രതികളെ ഒരു ദിവസത്തേക്ക് എസ്.ഐ.ടിയുടെ കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ജൂലൈ 23-നായിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2019-ൽ നടന്ന സ്വർണ്ണക്കൊള്ള മറച്ചുവെക്കുന്നതിനായി, 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോർഡ് ഹൈക്കോടതിയെ അറിയിക്കാതെ ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിലേക്ക് സ്വർണ്ണപ്പാളികൾ കൊടുത്തുവിട്ടെന്നാണ് എസ്.ഐ.ടിയുടെ പ്രധാന കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *